Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് പച്ചക്കൊടി: അനുമതി നല്‍കിയത് സോണിയാ ഗാന്ധി
reporter
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ശശി തരൂരിനു സോണിയ ഗാന്ധിയുടെ അനുമതി. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ മത്സര രംഗത്തുനിന്നും പിന്‍മാറുമെന്നും തരൂര്‍ അറിയിച്ചിരുന്നു. മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടത്. ജി 23 സംഘത്തിന്റെ സ്ഥാനാര്‍ഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂര്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.
 
Other News in this category

 
 




 
Close Window