Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: പരക്കെ അക്രമം: 56 ബസ്സുകള്‍ക്കു നേരേ കല്ലേറ്: കടകള്‍ തകര്‍ത്തു; ഈരാട്ടുപേട്ടയില്‍ ഏറ്റുമുട്ടല്‍
reporter
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ 11 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില്‍ ഒരെണ്ണം ലോ ഫ്‌ലോര്‍ എ സി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

നെടുമ്പാശേരി പറമ്പയത്ത് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഭക്ഷണം കഴിക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. അക്രമം നടത്തിയത് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍. ഹോട്ടലിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്കും അടിച്ചു തകര്‍ത്തു.
കണ്ണൂര്‍ കല്യാശേരിയില്‍ പെട്രോള്‍ ബോംബുകളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍. ഇരുചക്ര വാഹനത്തില്‍ ആക്രമണം ലക്ഷ്യമിട്ട് പെട്രോള്‍ ബോംബുകളുമായി പോകവെയാണ് പിടിയിലായത്. മാങ്ങാട് സ്വദേശി അനസാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു.
 
Other News in this category

 
 




 
Close Window