Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്നത് ആസൂത്രിതമായ അക്രമം; അപലപനീയമെന്നു പറഞ്ഞ് മുഖ്യമന്ത്രി
reporter
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവര്‍ത്തനമാണെന്നും തീര്‍ത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹര്‍ത്താലില്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗമുണ്ട്, അതൊന്നും പാലിക്കാതെയായിരുന്നു അത് ആഹ്വാനം ചെയ്തവരുടെ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖം മൂടി ധരിച്ച് ആസൂത്രിതമായ ആക്രമണം. തീര്‍ത്തും അപലപനീയം. ഒരുപാടു പേര്‍ക്ക് പരിക്കേറ്റു. പൊതു അന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്. പോലീസ് ശക്തമായി ഇടപെട്ടു. ഇനിയും ശക്തമായി ഇടപെടുക തന്നെ ചെയ്യും. കുറേപ്പേരെ പിടികൂടി. ഇനിയും പിടികൂടാനുണ്ട്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഇന്നലെ അക്രമം നടത്തിയവരെ ഒപ്പം നിറുത്തിയവരുണ്ട്. തത്കാല നേട്ടത്തിന് ഇവരെ ഒപ്പം കൂട്ടിയവര്‍ ആലോചിക്കണം. വര്‍ഗീയതയ്ക്ക് വര്‍ഗീയത സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ. വാക്കാലോ നോക്കാലോ ഇക്കൂട്ടരെ ഒപ്പം ചേര്‍ക്കുന്നവര്‍ ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഹര്‍ത്താലിനിടെ പോലീസ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികവാര്‍ന്ന പോലീസാണ് കേരളത്തിലേത്. ജനവിരുദ്ധ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പോലീസ് മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആപത്കരമായ വര്‍ഗീയത സമൂഹത്തില്‍ ഭീതി ഉയര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആപത്തില്‍ നിന്ന് മുക്തമായ നാടാണ് കേരളം. ഇവിടെയും വര്‍ഗീയ ശക്തികളുണ്ട്. കേരളത്തിനുള്ളിലെ വര്‍ഗീയ ശക്തിയെയും കേരളത്തിനു പുറത്തെ വര്‍ഗീയ ശക്തിയെയും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പോലീസിനു കഴിയുന്നു. വര്‍ഗീയ ശക്തികളുമായി സമരസപ്പെടാന്‍ മറ്റു ചിലര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window