Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒക്ടോബറില്‍ ആഘോഷം: ഒരു മാസം 21 ദിവസം അവധി
reporter
ഒക്ടോബര്‍ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ (bank holidays) പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തുവിട്ടു. ആര്‍ബിഐയുടെ പട്ടിക അനുസരിച്ച്, ഒക്ടോബര്‍ മാസത്തില്‍ (october) 21 ദിവസം പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് അവധിയാണ്. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകള്‍ അടച്ചിടും. അതാത് സംസ്ഥാന സര്‍ക്കാരുകളാണ് പ്രാദേശിക സംസ്ഥാന അവധികള്‍ തീരുമാനിക്കുന്നത്. അതിനാല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും ബാങ്ക് ഇടപാടുകള്‍ നടത്താനുണ്ടെങ്കില്‍, ഒക്ടോബര്‍ മാസത്തിലെ അവധി ദിവസങ്ങളുടെ പട്ടിക പരിശോധിക്കുക.


2022 ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക:

ഒക്ടോബര്‍ 1 - ബാങ്ക് അക്കൗണ്ടുകളുടെ അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് (ഗാങ്ടോക്ക്)

ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി, ഞായറാഴ്ച

ഒക്ടോബര്‍ 3 - ദുര്‍ഗാപൂജ (അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്ന, റാഞ്ചി)

ഒക്ടോബര്‍ 4 - ദുര്‍ഗാപൂജ/ദസറ/ആയുധ പൂജ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം (അഗര്‍ത്തല, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം)
ഒക്ടോബര്‍ 5 - ദുര്‍ഗാപൂജ/ദസറ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം

ഒക്ടോബര്‍ 6 - ദുര്‍ഗാപൂജ (ഗാങ്ടോക്ക്)

ഒക്ടോബര്‍ 7 - ദുര്‍ഗാ പൂജ (ഗാങ്ടോക്ക്)

ഒക്ടോബര്‍ 8 - രണ്ടാം ശനിയാഴ്ച, മിലാദ്-ഇ-ഷെരീഫ്/ഈദ്-ഇ-മിലാദ്-ഉല്‍-നബി (ഭോപ്പാല്‍, ജമ്മു, കൊച്ചി, ശ്രീനഗര്‍, തിരുവനന്തപുരം)

Alos Read- സമ്പത്തിന്റെ പകുതിയും നഷ്ടപ്പെട്ടു; ലോക കോടീശ്വര പട്ടികയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പിന്നിലേയ്ക്ക്

ഒക്ടോബര്‍ 9 - ഞായറാഴ്ച

ഒക്ടോബര്‍ 13 - കര്‍വാ ചൗത്ത് (ഷിംല)

ഒക്ടോബര്‍ 14 - ഈദ്-ഇ-മിലാദ്-ഉല്‍-നബി ദിനത്തിന് (ജമ്മു, ശ്രീനഗര്‍) ശേഷം വരുന്ന വെള്ളിയാഴ്ച

ഒക്ടോബര്‍ 16 - ഞായറാഴ്ച

ഒക്ടോബര്‍ 18 - കതി ബിഹു (ഗുവാഹത്തി)

ഒക്ടോബര്‍ 22 - നാലാം ശനിയാഴ്ച

ഒക്ടോബര്‍ 23 - ഞായറാഴ്ച

ഒക്ടോബര്‍ 24 - കാളി പൂജ/ദീപാവലി

ഒക്ടോബര്‍ 25 - ലക്ഷ്മി പൂജ/ദീപാവലി/ഗോവര്‍ദ്ധന്‍ പൂജ (ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍)

ഒക്ടോബര്‍ 26 - ഗോവര്‍ദ്ധന്‍ പൂജ/ഭായ് ദൂജ്/ദീപാവലി/വിക്രം സംവന്ത് പുതുവത്സര ദിനം (അഹമ്മദാബാദ്, ബേലാപൂര്‍, ബംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്‌ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ഷിംല, ശ്രീനഗര്‍)

ഒക്ടോബര്‍ 27 - ഭായ് ദൂജ്/ലക്ഷ്മി പൂജ/ദീപാവലി (ഗാങ്ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്നൗ)

ഒക്ടോബര്‍ 30 - ഞായറാഴ്ച

ഒക്ടോബര്‍ 31 - സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം/സൂര്യ പഷ്ടി ദല ഛത്ത്/ഛത് പൂജ (അഹമ്മദാബാദ്, പട്ന, റാഞ്ചി)

വിവിധ സംസ്ഥാനങ്ങളിലായിഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെങ്കിലും ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുഖാന്തിരം പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയില്ലെങ്കിലും മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window