Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള എല്ലാ ഓഫീസുകളിലും റെയ്ഡ്: കംപ്യൂട്ടറുകള്‍ പിടിച്ചെടുത്തു
reporter
കേരളത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) നടത്തിയ ഹര്‍ത്താലിലെ അക്രമക്കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലാപ്‌ടോപ്, സിപിയു, മൊബൈല്‍ ഫോണ്‍, ഫയലുകള്‍ എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ രണ്ടു സ്ഥാപനങ്ങളില്‍ കൂടി പരിശോധന നടത്തി. ഇവിടെ നിന്നും ബാങ്ക് ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തി.
മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹര്‍ത്താല്‍ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപകമായ അക്രമപരമ്പരകളാണ് അരങ്ങേറിയത്. രാജ്യത്ത് വിവിധയിടങ്ങളില്‍നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്‌ഐ നേതാക്കളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനിടെ എന്‍ഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
 
Other News in this category

 
 




 
Close Window