Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പൊതുവേദിയില്‍ വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് സ്‌പോട്ടില്‍ മറുപടി നല്‍കി മന്ത്രി റിയാസ്
reporter
മന്ത്രിമാരെ വഷളാക്കുന്നത് കുറേ അവതാരങ്ങളാണെന്ന് പൊതുവേദിയില്‍ വെച്ച് വിമര്‍ശനം ഉന്നയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് അതേവേദിയില്‍ മറുപടി നല്‍കി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ആണ് മന്ത്രി എം പിയ്ക്ക് മറുപടി നല്‍കിയത്. കാസര്‍കോട് പള്ളിക്കരയില്‍ ബി ആര്‍ ഡി സിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായിരുന്നു ഉണ്ണിത്താന്റെ പ്രസംഗവും മന്ത്രിയുടെ മറുപടിയും.

യോഗത്തില്‍ മന്ത്രി വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സംസാരിച്ചത്. 10 മണിക്ക് എത്തുമെന്ന് പറഞ്ഞ മന്ത്രി 12 മണിക്ക് എത്തിയെന്നും ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നുമായിരുന്നു ഉണ്ണിത്താന്‍ പറഞ്ഞത്.

'മാനത്തെ തൊട്ടു കളിച്ചാല്‍ ആരാണെങ്കിലും വെറുതെ വിടില്ല. അതില്‍ യാതൊരു തര്‍ക്കവുമില്ല. മന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാ പോലും ഞാനതൊന്നും മൈന്‍ഡ് ചെയ്യില്ല. അത്തരം ആളുകളെ വെച്ച് കേരളത്തില്‍ ഭരണം നടത്തിയാല്‍ മന്ത്രിയുടെ പേര് ചീത്തയാകും എന്നല്ലാതെ മന്ത്രിയെ നല്ല രീതിയില്‍ കൊണ്ടു വരേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. എല്ലാവരുടെയും പിന്തുണ മന്ത്രിക്ക് വാങ്ങിച്ചു കൊടുക്കാതെ ഓരോരുത്തരെ പിണക്കി പിണക്കി ശത്രുക്കളെ ഉണ്ടാക്കി പേരുദോഷം കൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെങ്കില്‍....' ഇത് പറഞ്ഞതോടെ മന്ത്രി ഇടപെട്ടു. ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ണിത്താന്‍ പ്രസംഗം തുടര്‍ന്നു. ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴുള്ള ഒരു സംഭവം വിവരിച്ചു. അദ്ദേഹം ഉടന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടിയേയും പ്രശംസിച്ചു.

എന്നാല്‍ 12 മണിക്കാണ് അവിടെ എത്തുക എന്ന വിവരം നേരത്തെ തന്നെ അവരോട് പറഞ്ഞതാണ് എന്ന് മന്ത്രി പ്രസംഗത്തിനിടയില്‍ വെച്ച് വേദിയില്‍ നിന്ന് തന്നെ തിരുത്തി. ഒരു മണിക്കൂറിലധികം അവിടെ കാത്തിരുന്നുവെന്നും ഉണ്ണിത്താന്‍. എന്നാല്‍ ഇത് പറഞ്ഞ ഉടന്‍ മന്ത്രി ഇടപെടുകയും ഒരുകാര്യം പറയാനുണ്ടെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്നെ പറയൂ എന്ന് പറഞ്ഞ് ഉണ്ണിത്താന്‍ മൈക്ക് മന്ത്രിക്ക് കൈമാറി. തുടര്‍ന്ന് മന്ത്രി ഇപ്രകാരം പറഞ്ഞു; 'ഇദ്ദേഹം പറഞ്ഞതൊക്കെ ശരിയാണ്. ഈ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുകയോ അവരുടെ കുഴിയില്‍ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍ എന്ന കാര്യം മനസ്സിലാക്കേണ്ടത് നല്ലതാണ്' മറുപടി കേട്ടതോടെ സദസ്സില്‍ ഒരുപോലെ ചിരിപടര്‍ത്തി.
 
Other News in this category

 
 




 
Close Window