Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ഗവര്‍ണറുടെ ഉത്തരവ്: അസാധാരണ നടപടിയില്‍ നടുക്കം
Text by: Reporter
15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ (വിസി) ഡോ.വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വിസി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് റജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു. മാത്രമല്ല, ഗവര്‍ണര്‍ പുറത്താക്കിയ 15 പേര്‍ക്കും കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് വിസി നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 2 പേര്‍ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.
 
Other News in this category

 
 




 
Close Window