Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിളും സിപിഎമ്മിന്റെ ഔട്ട് ഹൗസുകളാണെന്ന് ചെറിയാന്‍ ഫിലിപ്പ്
Text by: @ UKMALAYALAMPATHRAM
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളെയും സിപിഐഎം ഔട്ട് ഹൗസുകളാക്കി മാറ്റിയതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ ദുരന്തമെന്ന് കോണ്‍?ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേന്ദ്ര യൂണിവേഴ്‌സിറ്റികളെ ബിജെപി സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുമ്പോള്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സിപിഐഎം സര്‍ക്കാര്‍ ചുവപ്പുവല്‍ക്കരിക്കുകയാണ്.

യുജിസി മാനദണ്ഡം ലംഘിച്ച് യോഗ്യതയില്ലാത്തവരെ എകെജി സെന്ററിലെ രക്ത പരിശോധനയുടെ മാത്രം അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നതിന് കൂട്ടുനിന്ന ഗവര്‍ണര്‍ക്ക് സുപ്രീകോടതി വിധി വന്നപ്പോഴാണ് ഉള്‍വിളി ഉണ്ടായത്. ഇതുവരെയും ഗവര്‍ണറും മുഖ്യമന്ത്രിയും കള്ളനും പൊലീസും കളിക്കുകയായിരുന്നു. ചില വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കളാണ്. ഇവര്‍ യൂണിവേഴ്‌സിറ്റികളുടെ രാഷ്ട്രീയവല്‍ക്കരണത്തിനും വര്‍ഗ്ഗീയവല്‍ക്കരണത്തിനും വഴിമരുന്നിടുകയാണ്.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ചക്കളത്തിപോരാട്ടത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം വിസ്മരിക്കപ്പെടുകയാണ്. സാക്ഷരതയില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന കേരളം വിദ്യാഭ്യാസനിലവാര അഖിലേന്ത്യാ റാങ്കിംഗില്‍ അതിവേഗം പിന്നിലേക്കാണ്. കോളജുളുടെയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ കേരളം മുന്നിലാണെങ്കിലും ഗുണനിലവാരത്തില്‍ ഭീകരതകര്‍ച്ചയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ തോണ്ടിയിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.
 
Other News in this category

 
 




 
Close Window