Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി
Text by: @ UKMALAYALAMPATHRAM
ഗവര്‍ണര്‍ക്കെതിരെ സി പി എം കേന്ദ്ര കമ്മിറ്റി. കേരളത്തിന്റെ മതേതര, ഉന്നത വിദ്യാഭാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ ഡി എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം. കേരളത്തിലെ ജനങ്ങള്‍ യോജിച്ച് ഗവര്‍ണറുടെ നീക്കങ്ങളെ ചെറുക്കുമെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറയട്ടെ . ഒരു വിഭാഗത്തിന് ഗവര്‍ണ്ണര്‍ അനുകൂല നിലപാട് ഉണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടെ.ഒന്നിച്ചുള്ള നീക്കത്തിന് സിപിഎം ശ്രമം തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window