Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
വിമാനത്തില്‍ കുഴഞ്ഞു വീണയാളെ രക്ഷിച്ചത് നൈറ്റിങ്ഗേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോയ മലയാളി നഴ്‌സ്
Text by: Reporter
ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി പി. ഗീത സഹയാത്രികന് തുണയായത്. വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലാണ് ഗീതയെ പറ്റിയും അവിടെ നടന്ന സംഭവത്തെ പറ്റിയും ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചത്.

'ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെയാണ് നിലമ്പൂര്‍ സ്വദേശി സുമന്‍ അബോധാവസ്ഥയിലായത്. ജമ്മുവില്‍ സൈനികനായ സുമന്‍ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നുവെന്നാണു വിവരം. വിമാനജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ഗീത ഓടിയെത്തി. പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ ജീവനക്കാരുടെ സഹായത്തോടെ സിപിആര്‍ നല്‍കി.
 
Other News in this category

 
 




 
Close Window