Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അധ്യാപിക ആത്മഹത്യ ചെയ്തു: മൊബൈലും ഡയറിയും പോലീസ് പരിശോധിച്ചു: സഹപ്രവര്‍ത്തകനായ അധ്യാപകന്‍ അറസ്റ്റില്‍
Text by News TEAM UKMALAYALAM PATHRAM
വേങ്ങര ഗേള്‍സ് സ്‌കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗേള്‍സ് സ്‌കൂളിലെ അധ്യാപികയായ ബൈജു കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ജീവനൊടുക്കിയത്. കേസില്‍ സ്‌കൂളിലെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേള്‍സ് സ്‌കൂള്‍ എസ് പി സി (സ്റ്റുഡന്റ്‌സ് കേഡറ്റ്‌സ് പൊലീസ്) ചുമതലയുള്ള അധ്യാപകനാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റിലായ രാംദാസ്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 17നാണ് 46 കാരിയായ ബൈജു ടീച്ചറെ കണ്ണമംഗലം എടക്കാപറമ്പിലുള്ള വീട്ടിലെ താഴത്തെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ ആത്മഹത്യ എന്ന് കണക്കാക്കിയ കേസാണ് പോലീസ് അന്വേഷണത്തിന് ഒടുവില്‍ ആത്മഹത്യ പ്രേരണാകുറ്റത്തില്‍ എത്തിയത്. വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തില്‍ സാക്ഷിമൊഴികളുടെയും, ഡയറിക്കുറിപ്പുകളും മൊബൈല്‍ ഫോണും പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ ആണ് നടപടി.
 
Other News in this category

 
 




 
Close Window