Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ആളിപ്പടര്‍ന്ന് ശശിതരൂര്‍: ഔദ്യോഗികപക്ഷം വിട്ടു നിന്നിട്ടും ജനപിന്തുണയോടെ തരൂര്‍ മധ്യകേരളത്തിലേക്ക്
Text by TEAM UKMALAYALAM PATHRAM
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ വന്നതോടെ ശശി തരൂരിനെ പൊതു പരിപാടികള്‍ക്ക് ക്ഷണിച്ച് കൂടുതല്‍പേര്‍. പൊതു പരിപാടികള്‍ക്കൊപ്പം വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ക്കുമാണു ക്ഷണം. കോര്‍പറേഷനിലെ നിയമന വിവാദത്തില്‍ സമരം നടത്തി ജയിലിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലെത്തി സന്ദര്‍ശിച്ച തരൂര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി പങ്കാളിത്തം വഹിക്കാനുള്ള നിശ്ചയത്തിലാണ്.
പ്രമുഖരില്‍ ചിലരുടെ അതൃപ്തിക്കിടയിലും മലബാറിന് പിന്നാലെ മധ്യകേരളത്തിലും ശശി തരൂരിന് വേദിയൊരുക്കി ഒരുവിഭാഗം നേതാക്കളും പോഷക സംഘടനകളും. ചങ്ങനാശേരി അതിരൂപതയില്‍ ഡിസംബര്‍ 4ന് നടക്കുന്ന സുവര്‍ണ ജൂബിലി സമാപന യുവജന സമ്മേളനത്തില്‍ ശശി തരൂരാണ് മുഖ്യാതിഥി.

അതേസമയം, ഞായറാഴ്ച ശശി തരൂര്‍ മുഖ്യപ്രഭാഷകനായെത്തുന്ന കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ആരോഗ്യകാരണങ്ങള്‍ നിരത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പിന്മാറി. ഓണ്‍ലൈന്‍ വഴി പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.
 
Other News in this category

 
 




 
Close Window