Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലും സര്‍ക്കാരിന് തിരിച്ചടി: സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Text by: @ UKMALAYALAMPATHRAM
കേരള സാങ്കേതിക സര്‍വകലാശാല വി സിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ഡിജിറ്റല്‍ സര്‍വകലാശാല വിസിയെ സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി ആക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയതില്‍ അപാകത ഇല്ലെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ സര്‍വ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് നിരവധി സുപ്രിം കോടതി വിധികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി സി മാന3ണ്ഡപ്രകാരO യോഗ്യതയില്ലാത്തവര്‍ വി സി ആക്കരുത്. വൈസ് ചാന്‍സലര്‍ പദവി ഉന്നതമാണ്. യുജിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലര്‍ എന്ന പദവിയില്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍ക്ക്
മറ്റൊരു മാനദണ്ഡമോ അക്കാദമിക് യോഗ്യതയോ പറയുന്നില്ല. യുജിസിയുടെ ഈ വാദം കേസില്‍ നിരണ്ണായകമായെന്ന്
കോടതി വ്യക്തമാക്കി. ചാന്‍സലര്‍ ഗവര്‍ണര്‍ കൂടിയായതിനാല്‍
പുര്‍ണ്ണമായും നിയമപരമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

താത്ക്കാലിക വി സി നിയമനത്തിനും പത്ത് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമെന്ന് യു ജി സി അറിയിച്ചിട്ടുണ്ട്. കെ ടി യു പ്രൊ വി സി ക്ക് വി സി യാകുന്നതിന് മതിയായ യോഗ്യതയുള്ളതായി സര്‍ക്കാരും കോടതിയെ അറിയിച്ചു. എങ്കിലും പ്രോ വി സിയെ പരിഗണിക്കാതെ ഗവര്‍ണര്‍ മതിയായ യോഗ്യതയില്ലാത്ത സിസ തോമസിനെ നിയമിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അക്കാദമിക് രംഗത്തെ മികവാണ് പരിഗണിച്ചതെന്നായിരുന്നു ഗവര്‍ണറുടെ വാദം. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് ഗവര്‍ണര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window