Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തീവ്രവാദി പരാമര്‍ശം: പുരോഹിതന് എതിരേ കേസെടുത്തു: നാക്കുപിഴയാണ്, പറഞ്ഞതില്‍ ഖേദിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ്
Text by TEAM UKMALAYALAM PATHRAM
മന്ത്രി അബ്ദുറഹ്‌മാനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കെസെടുത്തത്. അതേസമയം, വിവാദ പരാമര്‍ശത്തില്‍ വൈദികനും ലത്തീന്‍ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം,
മന്ത്രി വി അബ്ദുറഹ്‌മാന് എതിരായ വിവാദ പരാമര്‍ശം ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും ഫാ. തിയോഡേഷ്യസ്. മന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് നടപടി.

പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്‌മാനെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്ന് ലത്തീന്‍ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കി.

'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്നായിരുന്നു ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമയതോടെ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window