Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 ദിവസത്തിനുള്ളില്‍
reporter

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി പതിനഞ്ച് വര്‍ക്കിംഗ് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് ബ്രിട്ടന്‍ ഹൈക്കമ്മീഷണര്‍ അലെക്‌സ് എലിയാസ്. കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിംഗില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.ട്വിറ്ററിലൂടെയാണ് ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശം പങ്കുവെച്ചത്. സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയിലാണ് ഈ സന്തോഷ വാര്‍ത്ത ബ്രിട്ടന്‍ പങ്കുവെച്ചത്. ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വീസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വീസാ പ്രോസസിംഗ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തിയതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുതിച്ചുയര്‍ന്ന ബില്ലുകള്‍ തേടിയെത്തും. 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ ഒന്‍പതാം വട്ടമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കുതിച്ചുയരുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത്. നവംബറില്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയ ശേഷമുള്ള ഏറ്റവും വലിയ ഒറ്റത്തവണ വര്‍ദ്ധനവാണ് ഡിസംബറിലേത്. ഈ പ്രഖ്യാപനത്തോടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, മോര്‍ട്ട്ഗേജ് തിരിച്ചടവ് എന്നിവ വിലയേറിയതായി മാറും. നിരക്ക് വര്‍ദ്ധനയുടെ സന്തോഷം സേവിംഗ്സുകാര്‍ക്ക് ലഭിക്കുമെന്നതാണ് ആകെയുള്ള സന്തോഷവാര്‍ത്ത. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ് ഹൈസ്ട്രീറ്റ് ബാങ്കുകള്‍ കസ്റ്റമേഴ്സിന് ഓഫര്‍ ചെയ്യുന്ന പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് ബില്ലുകള്‍ വീണ്ടും ഉയരും. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെട്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂട്ടിച്ചേര്‍ത്തു. 2023-ലെ ആദ്യ മാസങ്ങളില്‍ തന്നെ പണപ്പെരുപ്പം താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ എനര്‍ജി സപ്പോര്‍ട്ടിന്റെ ബലത്തില്‍ പണപ്പെരുപ്പ പ്രവചനങ്ങള്‍ 0.75 ശതമാനം പോയിന്റ് കുറയ്ക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window