Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിബിസിഐയുടെ പുതിയ പ്രസിഡന്റ് ആന്‍ഡ്രൂസ് താഴത്ത്: പൊതു വിഷയമെന്നു പ്രതികരണം
Text by News TEAM UKMALAYALAM PATHRAM
സിബിസിഐയുടെ പുതിയ പ്രസിഡന്റ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന ചര്‍ച്ചയില്‍ മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനമാണ് ആര്‍ച്ച് ബിഷപ്പ് പ്രധാനമായും ഉന്നയിച്ചത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം വേഗത്തിലാക്കാന്‍ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

രാവിലെ പതിനൊന്നിനാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചര്‍ച്ചയായെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങളില്‍ സിബിസിഐ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ബഫര്‍ സോണ്‍ വിഷയവും ഉന്നയിച്ചില്ല.


മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ കേന്ദ്രം നടപടി എടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം സന്ദര്‍ശനം ഉണ്ടാകില്ലെന്നാണ് ക്രിസ്ത്യന്‍ സഭ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window