Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒരു കോടി രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കോഴിക്കോട് പിടിയിലായ ഷഹല: ഓണ്‍ലൈനില്‍ ഷഹലയ്ക്ക് ഗുരുതരമായ ട്രോള്‍
Text by TEAM UKMALAYALAM PATHRAM
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പത്തൊന്‍പതുകാരിയില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്ത സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊന്‍പതുകാരി മറിയം ഷഹലയെ കുടുക്കിയത് പൊലീസിന് ലഭിച്ച നിര്‍ണായകമായ രഹസ്യ വിവരമായിരുന്നു. ആദ്യം കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ട് വിമാനത്താവളത്തിന് പുറത്തുപോലും എത്തിയ പത്തൊന്‍പതുകാരിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ വഴിത്തിരിവായത് ഈ രഹസ്യവിവരമായിരുന്നു.

ആര്‍ക്കും ഒരു വിധത്തിലുമുള്ള സംശയവും തോന്നാത്ത രീതിയിലായിരുന്നു ദുബായിയില്‍ നിന്ന് ഷഹല എത്തിയത്. ഉള്‍വസ്ത്രത്തില്‍ സ്വര്‍ണം അതിവിദഗ്ധമായാണ് തുന്നിചേര്‍ത്തിരുന്നത്. ദുബായില്‍ നിന്നെത്തിയ കാസര്‍കോടുകാരിയായ ഷഹലയെ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഷഹല രക്ഷപ്പെട്ടു എന്നുറപ്പിച്ചു. അധികം താമസിക്കാതെ തന്നെ ഷഹല വിമാനത്താവളത്തില്‍നിന്ന് പുറത്തും എത്തി. രക്ഷപ്പെട്ട് പോകവെയാണ് നിര്‍ണായക വിവരവുമായി പൊലീസ് എത്തിയത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രാക്കാരിയായ കാസറഗോഡ് ചെങ്ങള സ്വദേശി മറിയം ഷഹല സ്വര്‍ണ്ണം കൊണ്ടുവരുന്നുണ്ടെന്നായിരുന്നു പൊലീസ് ലഭിച്ച രഹസ്യവിവരം. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്.

അതുകൊണ്ടുതന്നെ കരിപ്പൂരില്‍ കസ്റ്റംസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ഷഹലയെ അര്‍ധ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സ്വര്‍ണ്ണം കടത്തിക്കൊണ്ട് വന്ന കാര്യം ഇവര്‍ സമ്മതിച്ചില്ല. സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞു. ലഗേജടക്കം വിശദമായി പരിശോധിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. അപ്പോളും രഹസ്യവിവരം ശരിതന്നെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് യുവതിയുടെ ദേഹപരിശോധന വിശദമായി നടത്താന്‍ തീരുമാനിച്ചത്. ദേഹപരിശോധനയില്‍ അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകളാണ് കണ്ടെത്താനായത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണമായിരുന്നു യുവതിയുടെ അടിവസ്ത്രത്തില്‍ കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window