Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി: കഥകളി ശില്‍പം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
Text by TEAM UKMALAYALAM PATHRAM
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ 10:30 ന് ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.

കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കൂടാതെ കെ റെയില്‍ പദ്ധതിക്കുള്ള അന്തിമ അനുമതി, സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തെ സഹായിക്കാന്‍ വായ്പാ പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചതായാണ് വിവരം.

സംസ്ഥാനത്തിന്റെ മറ്റ് വികസന വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുത്തു. കഥകളിയിലെ കൃഷ്ണ വേഷം പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കി. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.
 
Other News in this category

 
 




 
Close Window