Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടതായി വെളിപ്പെടുത്തല്‍
Text by TEAM UKMALAYALAM PATHRAM
അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകന്‍ അഡ്വ. ടി പി ഹരീന്ദ്രന്‍. പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. അന്നത്തെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിര്‍ദേശിച്ചുവെന്നും
ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.


അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് കണ്ണൂരിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനായ അഡ്വക്കേറ്റ് ടി പി ഹരീന്ദ്രന്‍ നടത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താന്‍ കണ്ടുവെന്നും സമീപകാലത്ത് ഇ പി ജയരാജന്‍ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window