Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
രണ്ടു ദിവസത്തിനിടെ ഇന്ത്യയില്‍ ഇറങ്ങിയ 39 പേര്‍ കോവിഡ്: ഒന്നര മാസം രോഗം കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
Text by TEAM UKMALAYALAM PATHRAM
രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് വര്‍ധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നില്‍. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

6,000 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന രണ്ട് ശതമാനം ആള്‍ക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ചൈനയില്‍ അടുത്തിടെ കോവിഡ് വ്യാപനത്തിന് ഇടയാക്കിയ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കോവിഡ് പരിശോധനകള്‍ ഉള്‍പ്പെടെ കര്‍ശനമാക്കിയത്. രാജ്യത്ത് ഉപയോഗിച്ച വാക്‌സീനുകള്‍ ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
Other News in this category

 
 




 
Close Window