Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
നഴ്‌സ് രശ്മിയുടെ കരളിലും വൃക്കയിലും ശ്വാസകോശത്തിലും അണുബാധ: കുഴിമന്തി കഴിച്ച് മരിച്ച രശ്മിയുടെ രാസപരിശോധന ഫലം നിര്‍ണായകം
Text by TEAM UKMALAYALAM PATHRAM
ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ചത് ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധമൂലമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത അണുബാധയുണ്ടായി. എന്നാല്‍, ഏതുതരം അണുബാധയാണെന്നു സ്ഥിരീകരിക്കാന്‍ രാസപരിശോധനാഫലം ലഭിക്കണം. ഭക്ഷ്യവിഷബാധമൂലമാണോ മരണം എന്നു രാസപരിശോധനയിലൂടെയെ സ്ഥിരീകരിക്കാനാകൂ.

രശ്മിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണു മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലബാര്‍ കുഴിമന്തി) ഹോട്ടലില്‍നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു രോഗബാധ. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം.
 
Other News in this category

 
 




 
Close Window