Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷനുമായി ചര്‍ച്ച നടത്തി ശശി തരൂര്‍; കേരളത്തില്‍ സജീവമാകണമെന്ന് തരൂരിനോട് ബാവാ
Text by TEAM UKMALAYALAM PATHRAM
ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തരൂര്‍ കേരളത്തില്‍ സജീവമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ പ്രതിപക്ഷത്ത് ആകാന്‍ കാരണം കോണ്‍ഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്.

തുടര്‍ച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോണ്‍ഗ്രസിന്റെ അപചയമാണ്. കേരളത്തില്‍ മാറി മാറിയുള്ള ഭരണമാണ് നല്ലതെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ തരൂരിനെ കൊണ്ട് സാധിക്കും എന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി. എല്ലാവരും തന്നോട് കേരളത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെടുന്നു. കേരളത്തില്‍ സജീവമാകണമെന്ന ബാവയുടെ ഉപദേശം ഉള്‍ക്കൊള്ളുന്നുവെന്ന് തരൂര്‍ പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. തന്റെ മനസ്സിലോ പ്രവര്‍ത്തിയിലോ ജാതിയില്ല. വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍എസ്എസ് രജിസ്ട്രാറുടെ രാജിയും തന്റെ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window