Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാന്‍ ശ്രമം; ഇരയാകുന്നത് സ്ത്രീകള്‍ - മുഖ്യമന്ത്രി
Text by TEAM UKMALAYALAM PATHRAM
ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നത് നിര്‍ഭാഗ്യകാരമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിനിരയായ സ്ത്രീയെ കുറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. അതായത് ഇവിടെയിപ്പോള്‍ വിക്ടിം ഷെയിമിംഗാണ് നടക്കുന്നത്. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടണമെന്ന ഒരു വിഭാഗത്തിന്റെ താല്‍പര്യമാണ് ഇതിനൊക്കെ പിന്നില്‍.


സംഘപരിവാര്‍ ജനങ്ങളെ ഭിന്നപ്പിക്കാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗമായി ഹിന്ദുക്കള്‍ പല രാജ്യങ്ങളിലുമുണ്ട്. മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ശതുക്കളായാണ് സംഘപരിവാര്‍ കാണുന്നത്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന നടപടിയാണ് ബി ജെ പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മതനിരപേക്ഷതയാണ് ഭരണ ഘടന ഉറപ്പു നല്‍കുന്ന പ്രധാന കാര്യം.
 
Other News in this category

 
 




 
Close Window