Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Text by TEAM UKMALAYALAM PATHRAM
സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. 60 ഗ്രാംസ് പെര്‍ സ്‌ക്വയര്‍ മീറ്ററിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു ഏര്‍പ്പെടുത്തിയ നിരോധനമാണ് റദ്ദാക്കിയത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നു ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. നിരോധിക്കാനുള്ള അധികാരം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മന്റ് ചട്ട പ്രകാരം കേന്ദ്ര സര്‍ക്കാരിന് ആണെന്ന് കോടതി ചൂണ്ടി കാട്ടി.

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടര്‍ തിരുമേനിയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി എന്‍ സന്തോഷ് ഹാജരായി.
 
Other News in this category

 
 




 
Close Window