Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
Text by TEAM UKMALAYALAM PATHRAM
സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവന്‍സും പെന്‍ഷനും കൂട്ടാന്‍ ശുപാര്‍ശ. 35 ശതമാനത്തോളം വര്‍ധനവാണ് വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സിഎന്‍ രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

നിലവില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും അലവന്‍സുകളും ചേര്‍ന്ന് 96,000 രൂപയാണ് ലഭിക്കുന്നത്. ഇത് ഏകദേശം 1.2 ലക്ഷമായി ഉയര്‍ന്നേക്കും. എംഎല്‍എമാര്‍ക്ക് ലഭിച്ചിരുന്ന 70,000 രൂപയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. യാത്രപ്പടി അടക്കമുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പെന്‍ഷന്‍ ഇനത്തിലും വര്‍ധനവ് കാര്യമായി പ്രകടമായേക്കും. 8,000 രൂപ മുതല്‍ 20,000 രൂപവരെയുള്ള പെന്‍ഷന്‍ 11,000 മുതല്‍ 27,000 രൂപവരെയാവും. ഒരുദിവസമെങ്കിലും എം.എല്‍.എ. ആയിരുന്നവര്‍ക്കാണ് നിലവില്‍ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവര്‍ഷം എം.എല്‍.എ. ആയിരുന്നവര്‍ക്ക് 20,000 രൂപയും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍കാലം എം.എല്‍.എ. ആയിരുന്നാല്‍ ഓരോ അധികവര്‍ഷത്തിനും ആയിരം രൂപ കൂടുതല്‍ ലഭിക്കും.

2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം അവസാനമായി ഉയര്‍ത്തിയത്. ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കുന്ന പക്ഷം മാര്‍ച്ച് 30ന് മുന്‍പായി നിയമസഭയില്‍ ബില്ലായി എത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കും.
 
Other News in this category

 
 




 
Close Window