Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കടുവയെ പേടിച്ച് നാളെ വയനാട്ടിലെ രണ്ടു പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
Text by TEAM UKMALAYALAM PATHRAM
വയനാട് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

നാളെ മാനന്തവാടി താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. വന്യജീവി ആക്രമങ്ങളില്‍ നിന്നും ജീവനും സ്വത്തിനും സുരക്ഷ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


വാളാട് ഇന്ന് കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് വാളാട് പുതുശേരി വാര്‍ഡില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് ജാഗ്രതാ നിര്‍ദേശം.

കടുവയെ കൂടുവച്ച് പിടിക്കുകയോ മയക്കുവെടി വയ്ക്കുകയോ ചെയ്യാന്‍ വനം വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു. സ്ഥലത്ത് വനം വകുപ്പിന്റെ ദ്രുത കര്‍മ്മ സേന ഉള്‍പ്പെടെ എത്തിയിട്ടുണ്ട്. ഇതോടൊപ്പം പോലീസും ജില്ലാ ഭരണകൂടവും സജീവമായി രംഗത്തുണ്ട്.

കടുവ ആക്രമണത്തില്‍ മരിച്ച തോമസിന്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
 
Other News in this category

 
 




 
Close Window