Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നിര്‍ധനരായ ആളുകള്‍ ചികിത്സയ്ക്ക് എത്തുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്ന രണ്ടു ഡോക്ടര്‍മാര്‍: ഡോ. വീണ, ഡോ. പ്രദീപ്
Text by TEAM UKMALAYALAM PATHRAM
കൈക്കൂലി വാങ്ങുന്നതിനിടയില്‍ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ പിടിയിലായി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.


ഡോക്ടര്‍മാര്‍ രണ്ടുപേരും ഈ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീട്ടില്‍ വച്ചാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പൂവത്തൂര്‍ സ്വദേശിയായ ആഷിക് തന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. അങ്ങനെയാണ് ഈ ഡോക്ടര്‍മാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും. ഇവര്‍ ആഷിക്കിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പ്രദീപ് കോശി 3000 രൂപയും വീണ വര്‍ഗീസ് 2000 രൂപയുമാണ് ആവശ്യപ്പെട്ടത്.

ആഷിക് പൊതുപ്രവര്‍ത്തകനാണ്. ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള വിവരങ്ങള്‍ ആഷിക് വിജിലന്‍സിനെ അറിയിച്ചു. അതിനുശേഷം വിജിലന്‍സ് തന്നെ ഇടപെട്ടുകൊണ്ട് കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അത്തരത്തിലൊരു സംഘടിതമായ നീക്കത്തിലാണ് ഇപ്പോള്‍ ഈ ഡോക്ടര്‍മാരെ രണ്ടുപേരെയും വിജിലന്‍സ് പിടികൂടിയത്.
 
Other News in this category

 
 




 
Close Window