Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നിയമസഭാ തിരഞ്ഞെടുപ്പ്: ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് വീണ്ടും ജയം: മേഘാലയയില്‍ എന്‍സിപിക്കൊപ്പം ബിജെപി ഭരണം
Text by TEAM UKMALAYALAM PATHRAM
വടക്കു കിഴക്കന്‍ പോരില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ബിജെപി. മേഘാലയയില്‍ നാല് സീറ്റ് നേടിയ ബിജെപി എന്‍പിപിയ്‌ക്കൊപ്പം സര്‍ക്കാരിന്റെ ഭാഗമായേക്കും.

ത്രിപുരയില്‍ 31 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചുകഴിഞ്ഞു. നാലിടത്ത് ബിജെപി മുന്നിലാണ്. സിപിഎം -കോണ്‍ഗ്രസ് സഖ്യം 13 സീറ്റില്‍ ഒതുങ്ങി. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തെ 16 സീറ്റില്‍ നിന്നും സിപിഎം പിന്നോട്ടുപോയപ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തില്‍ നിന്ന് നാലായി നില മെച്ചപ്പെടുത്തി. പുതിയ പാര്‍ട്ടിയായ തിപ്ര മോത്ത 12 സീറ്റുകളില്‍ മുന്നേറി.

മേഘാലയയില്‍ ആറ് സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് വരവ് ഗംഭീരമാക്കി. എന്‍പിപി 28 സീറ്റും ബിജെപി നാലു സീറ്റുമാണ് നേടിയത്. എന്‍പിപിയുമായി ചേര്‍ന്ന് ബിജെപി മേഘലായയില്‍ സര്‍ക്കാരിന്റെ ഭാഗമാകും. മേഘാലയയില്‍ കോണ്‍ഗ്രസ് നാലിടത്താണ് മുന്നിട്ട് നില്‍ക്കുന്നത്.
അതേസമയം നാഗാലാന്‍ഡില്‍ മികച്ച വിജയമാണ് ബിജെപി നേടിയത്. 32 ഇടത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആറിടത്ത് അവര്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ എട്ട് സീറ്റുകള്‍ അധികം നേടിയാണ് ബിജെപി നാഗാലാന്‍ഡ് പിടിച്ചത്. എന്‍പിപി നാലും എന്‍പിഎഫ് മൂന്നു സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
 
Other News in this category

 
 




 
Close Window