Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ചില ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ: പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന
Text by TEAM UKMALAYALAM PATHRAM
ഗണേഷ് കുമാര്‍ എം.എല്‍.എ ക്കെതിരെ കെ.ജി.എം.ഒ.എ. 'ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണ്' എന്ന ശ്രീ ഗണേശ് കുമാര്‍ എം.എല്‍.എ യുടെ പ്രസ്താവന തങ്ങളുടെ രോഗികളുടെ ജീവന്‍ കാക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ഡോക്ടര്‍ സമൂഹത്തെ അപമാനിക്കുന്നതും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് കെ.ജി.എം.ഒ.എ പ്രതികരിച്ചു . ചികിത്സാപ്പിഴവുകള്‍ സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് അതിനായി വ്യവസ്ഥാപിതമായ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കേ ഡോക്ടര്‍മാര്‍ കയ്യേറ്റം ചെയ്യപ്പെടേണ്ടവരാണെന്ന രീതിയില്‍ പ്രതികരിക്കുന്നത് നിയമം കയ്യിലെടുക്കാനും ശിക്ഷ വിധിക്കാനും സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്.

ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഐ എം.എ. യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന മെഡിക്കല്‍ സമരത്തിലെ ആവശ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാക്കുന്നതാണ് പരിപാവനമായ നിയമസഭയില്‍ ഉണ്ടായ എം.എല്‍.എ യുടെ പ്രതികരണം. ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി സ്ഥലത്ത് നേരിടുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായി പരിഷ്‌കൃത സമൂഹം ഇതിനെ വിലയിരുത്തുമെന്ന് കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window