Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിഷപ്പ് പറഞ്ഞത് ക്രൈസ്തവ മേഖലയുടെ മൊത്തം ആളുകളുടെ പ്രതികരണമായി കാണരുതെന്ന് എം.വി. ഗോവിന്ദന്‍
Text by TEAM UKMALAYALAM PATHRAM
ഒരാളുടെ മാത്രം അഭിപ്രായമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തനിക്ക് തനിക്ക് ഉത്കണ്ഠയില്ല. ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവര്‍ക്ക് എതിരെ വലിയ കടന്നാക്രമണം നടക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തന്നെ എഴുതി നല്‍കിയ പരാതിയില്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ റബറിന്റെ വില കൂട്ടിയാല്‍ ഇല്ലാതാകുന്നതല്ല എന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയാണ് ചര്‍ച്ചയായത്.
 
Other News in this category

 
 




 
Close Window