Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നിയമസഭയിലെ പിടിവലി: എന്റെ കൈ പൊട്ടിയില്ലെന്ന എന്ന പ്രസ്താവന പിന്‍വലിക്കണം: കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചു
Text by: Team Ukmalayalampathram
കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് കെ കെ രമ MLAയുടെ വക്കീല്‍ നോട്ടീസ്. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കൈയ്ക്ക് പരിക്കില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് അയച്ചത്.

പ്രസ്താവന പിന്‍വലിച്ച് എം വി ഗോവിന്ദന്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ കെ കെ രമ വ്യക്തമാക്കുന്നു. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെകെ രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം രമയുടെ കൈയ്ക്ക് പരിക്കില്ല എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് എം വി ഗോവിന്ദന് കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
 
Other News in this category

 
 




 
Close Window