Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസര്‍ക്കാര്‍: മറുപടി 10 ദിവസത്തിനകം നല്‍കണം
Text by: Team Ukmalayalampathram
പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ നിര്‍ദേശം. സുപ്രീംകോടതിയില്‍ കേസ് പരിഗണനയില്‍ ഉള്ള സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

സംസ്ഥാനങ്ങള്‍ക്കു പുറമേ കേന്ദ്രഭരണ പ്രദേശങ്ങളോടും നിലപാട് ആരാഞ്ഞിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്.

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നത് സംബന്ധിച്ച് പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window