Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ കൊച്ചിയില്‍ ജനസാഗരം: ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി
Text by: Team Ukmalayalampathram
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെല്ലിങ്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി മോദി എത്തിയത്. മധ്യപ്രദേശില്‍നിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്താലാണ് പ്രധാനമന്ത്രി എത്തിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ക്രൈസ്തവ മതമേലക്ഷന്മാരുമായി കൂടിക്കാഴ്ച പ്രധാനമന്ത്രി. എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം ഒരുക്കുമെന്നു നരേന്ദ്രമോദി പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സഭയുടെ ആശങ്കകള്‍ തന്റെ ശ്രദ്ധയില്‍ ഉണ്ടെന്നും നരേന്ദ്ര മോദി. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ.മേലധ്യക്ഷന്‍മാര്‍.പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ നന്നായിരുന്നു എന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാര്‍.
 
Other News in this category

 
 




 
Close Window