Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എസ് എന്‍ സി ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെതിരേ ആരോപണം ഉന്നയിക്കപ്പെട്ട കേസിന്റെ വാദം സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചു
Text by: Team Ukmalayalampathram
കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്ന് മാറ്റിവെച്ചത്. ജസ്റ്റിസ് എം ആര്‍ ഷാ ,സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഇതേ കേസില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് സിടി രവികുമാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മാറ്റിയത് .

ബെഞ്ചില്‍ നിന്ന് ജഡ്ജി പിന്‍മാറിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. വൈദ്യതി മന്ത്രി എന്ന നിലയിലാണ് പിണറായി വിജയന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

വാദം കേള്‍ക്കുന്ന നാലാം നമ്പര്‍ കോടതിമുറിയില്‍ 21-ാം നമ്പര്‍ കേസായാണ് ലാവ്‌ലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ചു ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം.എല്‍.ജിഷ്ണു കത്ത് നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window