Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
50 വയസില്‍ താഴെയുള്ളവര്‍ക്ക് വന്‍തോതില്‍ കേള്‍വിശക്തി നഷ്ടമാകുന്നുവെന്ന് വിദഗ്ധര്‍: അമിതമായ ഹെഡ് ഫോണ്‍ ഉപയോഗം?
Text By: Team ukmalayalampathram
2030-ഓടെ ഇംഗ്ലണ്ടില്‍ നാലിലൊന്ന് ജനങ്ങള്‍ക്കും കേള്‍വിശക്തി നഷ്ടമാകുമെന്ന് ആണ് മുന്നറിയിപ്പ്. അമിതമായ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.


ആശുപത്രികളില്‍ കേള്‍വി പ്രശ്നങ്ങളുമായി എത്തുന്ന കാല്‍ശതമാനം രോഗികള്‍ക്കും പ്രായം 50-ല്‍ താഴെയാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഏകദേശം 50,000 അഡ്മിഷനുകളും ഇതില്‍ നടക്കുന്നു.


ഒരു ദശകം മുന്‍പ് 50ല്‍ താഴെ പ്രായമുള്ളവര്‍ കേള്‍വി പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത് ചെറിയൊരു ശതമാനം മാത്രമായിരുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പേര്‍ക്കും കേള്‍വിശക്തി കുറയുമെന്നും, ഇവര്‍ക്ക് ഹിയറിംഗ് എയ്ഡിന്റെ ആവശ്യം വരുമെന്നും ഗവേഷകര്‍ കരുതുന്നു.


ഹെഡ്ഫോണ്‍ ഉപയോഗിച്ച് പതിവായി ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ആളുകളില്‍ ഈ സ്ഥിതി സൃഷ്ടിക്കാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. വളരെ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേട്ട് നടക്കുന്ന സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ വലിയ തോതില്‍ യുവജനങ്ങളുടെ കേള്‍വിശക്തി പ്രശ്നമാകുന്നതാണ് ഇതിന്റെ ഫലം.
 
Other News in this category

 
 




 
Close Window