Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍: ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍
Text By: Team ukmalayalampathram
വയറിലെ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ന് വിധേയനാക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ശേഷം കുറച്ച് ദിവസങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ തന്നെ താമസിക്കേണ്ടി വരും .


2021-ല്‍ വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ വിധേയനായിട്ടുണ്ട്. 86-കാരനായ പാപ്പയെ ജനറല്‍ അനസ്‌തേഷ്യ നല്‍കി ലാപ്രോട്ടമിയിലൂടെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കുന്നതിനാണ് തീരുമാനം. വയറിലെ അറയില്‍ ശസ്ത്രക്രിയയിലൂടെ മുറിവുണ്ടാക്കുന്നതാണ് ലാപ്രോട്ടമി.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പൊന്തിഫിക്കല്‍ അധികാരങ്ങള്‍ മാര്‍പാപ്പ തന്നെ വഹിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window