Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ വച്ച്
Text By: Team ukmalayalampathram
പുതുപ്പള്ളിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.40 ഓടെ ബിജെപി നേതാക്കള്‍ക്കൊപ്പം പാമ്പാടി ബ്ലോക്ക് ഓഫീസില്‍ എത്തി, ഉപവരണാധികാരിക്ക് മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി, കെ കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നായിരുന്നു ഇന്നത്തെ പ്രചാരണത്തിന്റെ തുടക്കം. കെട്ടിവെക്കാനുള്ള തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി കൈമാറി. ശേഷം പതിനൊന്നരയോടെ പാമ്പാടിയില്‍ നിന്നും തുറന്ന ജീപ്പില്‍ റോഡ് ഷോ. ദേശീയ - സംസ്ഥാന നേതാക്കളും റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
 
Other News in this category

 
 




 
Close Window