Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കുട്ടനാട്ടില്‍ 166 പേര്‍ ഒരുമിച്ച് സിപിഎം വിട്ടു: അത്രയും പേര്‍ക്കും സിപിഐയില്‍ പൂര്‍ണ അംഗത്വം
Text By: Team ukmalayalampathram
കുട്ടനാട്ടില്‍ കൂട്ടത്തോടെ സിപിഐഎം വിട്ടവര്‍ക്ക് പൂര്‍ണ അംഗത്വം നല്‍കി സിപിഐ. 166 പേര്‍ക്ക് സിപിഐയില്‍ പൂര്‍ണ അംഗത്വം നല്‍കും. 69 പേര്‍ക്ക് കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പ് നല്‍കും. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഇനി സിപിഐ അംഗമാകും. ഇവര്‍ക്ക് 6 മാസത്തിനുശേഷം പൂര്‍ണ്ണത്വം നല്‍കും. ബാക്കിയുള്ളവരെ സിപിഐ അനുഭാവികളായി പരിഗണിക്കും. സിപിഐ ജില്ലാ സെക്രട്ടറി ടിജെ പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാളെ സിപിഐ ജില്ലാ കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

നേതൃത്വത്തിന് വഴങ്ങാത്തവരെ ഒഴിവാക്കുകയാണെന്നും അര്‍ഹതയുള്ള പലരെയും ഏരിയ, ലോക്കല്‍ നേതൃത്വങ്ങള്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് പാര്‍ട്ടി വിടുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞത്. 'രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരെ ഇജകങ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചു. വ്യാജ പ്രചരണങ്ങള്‍ നടത്തി ദ്രോഹിക്കുകയാണ്. പ്രശ്നങ്ങള്‍ കാണിച്ച് സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നല്‍കിയിട്ടും പരിഹാരമില്ല' രാജേന്ദ്രകുമാര്‍ വ്യക്തമാക്കി.

കഴുഞ്ഞ ആറ് മാസമായി പ്രശ്നപരിഹാരത്തിന് കാത്തിരുന്നവരാണ് നിലവില്‍ പാര്‍ട്ടി വിടുന്നത്. ഇതോടെ രാമങ്കരി പഞ്ചായത്തില്‍ സിപിഐഎമ്മിന് മേല്‍ക്കൈ നഷ്ടമാകും. ആകെയുള്ള 13 അംഗങ്ങളില്‍ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 9 പേരാണ് പാര്‍ട്ടി വിടുന്നത്.
 
Other News in this category

 
 




 
Close Window