Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
രാവിലെ തേങ്ങാ വെള്ളവും മുട്ടയുടെ വെള്ളയും; ഉച്ചയ്ക്ക്, ചോറും തൈരും മീനും: രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറികളും സൂപ്പും
Text By: Team ukmalayalampathram
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്രയുടെ ഭക്ഷണരീതി എല്ലാവരുടേയും ആരോഗ്യം പരിപോഷിപ്പിക്കുന്നതാണ്. ലഘുവായ രീതിയിലാണ് നീരജ് ചോപ്രയുടെ അത്താഴം. പുഴുങ്ങിയ പച്ചക്കറികളും സൂപ്പും പഴങ്ങളും കഴിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുമെന്ന് നീരജ് ചോപ്ര തന്നെ പറയുന്നു. അദ്ദേഹം നോണ്‍ വെജിറ്റേറിയനാണ്.പോഷക ഗുണങ്ങള്‍ ധാരാളമായി അടങ്ങിയ സാല്‍മണ്‍ മത്സ്യമാണ് അദ്ദേഹത്തിന്റെ ഭക്ഷണങ്ങളിലെ പ്രധാന ഐറ്റം.
ഉച്ചയ്ക്ക്, ചോറും തൈരുമായിരിക്കും മിക്കവാറും കഴിക്കുക. ഇതിനൊപ്പം പയര്‍വര്‍ഗങ്ങള്‍, ഗ്രില്‍ഡ് ചിക്കന്‍, സാലഡ് എന്നിവയുമുണ്ടാകും. പരിശീലനത്തിനും ജിമ്മിനും ഇടയ്ക്കുള്ള ഇടവേളകളില്‍, ബദാം പോലുള്ള ഡ്രൈഫ്രൂട്ടുകളും ജ്യൂസും കഴിക്കും.
രാവിലെ ഒരു ജ്യൂസോ, അല്ലെങ്കില്‍ തേങ്ങാവെള്ളമോ കുടിച്ചാണ് നീരജ് ചോപ്രയുടെ ഒരു ദിവസം ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണത്തില്‍, മൂന്നോ നാലോ മുട്ടയുടെ വെള്ള, രണ്ട് ബ്രെഡ്, ഒരു പാത്രത്തില്‍ ദാലിയ, പിന്നെ ആവശ്യത്തിന് പഴങ്ങള്‍ എന്നിവയാണ് ഉണ്ടാകുക. ബ്രെഡും ഓംലെറ്റുമാണ് നീരജ് ചോപ്രയുടെ ഇഷ്ടഭക്ഷണം.
പ്രോട്ടീനും പഴങ്ങളും ധാരാളം ഉള്‍പ്പെടുന്നതാണ് നീരജ് ചോപ്രയുടെ ഡയറ്റ് പ്ലാന്‍. പേശികള്‍ക്ക് ബലം നല്‍കാനും ശരീരത്തിലെ കൊഴുപ്പ് ആരോഗ്യകരമായ പരിധിയില്‍ നിലനിര്‍ത്താനും സഹായിക്കുന്ന മാക്രോ ന്യൂട്രിയന്റ്. പരിശീലകന്റെ മേല്‍നോട്ടത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ സപ്ലിമെന്റുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window