Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി
Text By: Team ukmalayalampathram
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേര്‍ക്കാണ് നിപയെന്ന് സംശയിച്ച് ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നിപ ബാധ സംശയിക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. മരണത്തില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

മരിച്ച ഒരാളുടെ നാല് ബന്ധുക്കള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാംപിള്‍ പരിശോധനയുടെ ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മരിച്ച വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്.

നിപ സംശയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയില്‍ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
 
Other News in this category

 
 




 
Close Window