Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
നിപ വൈറസ് സ്ഥിരീകരണം: സംശയവുമായി ബന്ധപ്പെട്ട പട്ടികയില്‍ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി
Text By: Team ukmalayalampathram
നിപ വൈറസ് ബാധയില്‍ സംശയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയില്‍ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങളുമായി നാലുപേരാണ് കോഴിക്കോട് ചികിത്സയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ഒമ്പത്, നാല് വയസ് വീതമുള്ള ആണ്‍കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

മരിച്ച ഒരാളുടേതടക്കമുള്ള സാംപിളുകള്‍ ഇന്നലെ രാത്രിയിലാണ് പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്. ഇന്ന് വൈകിട്ടോടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നിപ അവലോക യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്.
 
Other News in this category

 
 




 
Close Window