Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പുതുതായി നിപ്പ ബാധിതര്‍ ഇല്ല: രണ്ടാം തരംഗം ഇല്ലെന്ന് ആരോഗ്യമന്ത്രി: കോഴിക്കോട് ജില്ലയില്‍ 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്
Text By: Team ukmalayalampathram

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ടുതന്നെ നിപയുടെ രണ്ടാം തരംഗം ഇതുവരെയില്ലെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവര്‍. നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 24 വരെ ഓണ്‍ലൈന്‍ വഴിയായിരിക്കും ക്ലാസുകള്‍. പ്രൊഫഷണല്‍ കോളേജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതു ബാധകമാണെന്ന് കളക്ടര്‍ എ ഗീത അറിയിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍നടന്ന യോഗത്തിലാണ് തീരുമാനം. കൈറ്റിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് നടത്താനുള്ള സഹായങ്ങള്‍ വിദ്യാഭ്യാസമന്ത്രി വാഗ്ദാനംചെയ്തു.

 
Other News in this category

 
 




 
Close Window