Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എന്റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണു കേരളം. - കേരളീയം വേദിയില്‍ മനസ്സു തുറന്ന് കമല്‍
Text By: Team ukmalayalampathram

രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം തേടിയിരുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023 മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം വേദിയില്‍ ഇംഗ്ലീഷിലാണ് താരം പ്രസംഗിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും തനിക്ക് കേരളത്തോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ ഭാഷ തെരഞ്ഞെടുത്തതെന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും, കേരള മോഡല്‍ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും കമല്‍ ഹാസന്‍ പറഞ്ഞു. കേരളം തന്റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണെന്നും. തന്റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. എന്നും കേരളത്തില്‍ താന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. തനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് താന്‍ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. തന്റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്റെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സാംസ്‌കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്റെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു.'- കമല്‍ ഹാസന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window