ദീപാവലി ദിവസം ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങള്‍. ദീപാങ്കുരമായി. നഗരത്തിലെ 51 ഇടങ്ങളിലായാണ് ഇത്രയും ദീപങ്ങള്‍ തെളിച്ചത്. അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതിനൊപ്പം തന്നെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു.
ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. സാംസ്കാരികപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. 50 രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍ ചടങ്ങിനെത്തി. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് അയോധ്യയില്‍ ദീപോത്സവം തുടങ്ങിയത്. ഏഴാം പതിപ്പായിരുന്നു ഇക്കൊല്ലത്തേത്. |