Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ കഴിയില്ല: കെ. സുരേന്ദ്രന്‍
Text By: Team ukmalayalampathram
സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം.ജനങ്ങള്‍ക്ക് ആര്‍ക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല.
സുരേഷ് ഗോപി അപമാനിച്ചു എന്ന കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.കോടതി ഈ കേസ് എടുത്ത് ദൂരെ കളയാനാണ് സാധ്യതയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

സുരേഷ് ഗോപിയ്ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള വേട്ടയാടലില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
 
Other News in this category

 
 




 
Close Window