നവ കേരള സദസ്സില്‍ പങ്കെടുത്തതിന് ലീഗ് നേതാക്കള്‍ക്ക് സസ്പെന്ഷന്. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് നവകേരള സദസ്സില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കാണ് സസ്പെന്ഷന്.
കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈന്, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ലീഗ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തത്. |