നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനില്‍ ബിജെപിയും ഛത്തീഗഡില്‍ കോണ്‍ഗ്രസും അധികാരം നേടുമെന്നാണു പ്രവചനം.
തെലങ്കാനയിലും കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ട്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. മിസോറമില്‍ സോറം പീപ്പിള്‍ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മധ്യപ്രദേശ്-230, രാജസ്ഥാന്-199, ഛത്തീസ്ഗഢ്-90, തെലങ്കാന-119, മിസോറാം-40 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ സീറ്റുകളുടെ എണ്ണം. |