Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മധ്യപ്രദേശില്‍ മുഖ്യമന്ത്രി കസേരയിലേക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ്
Text By: Team ukmalayalampathram
മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ ബിജെപി നിയമസഭ കക്ഷിയോഗം തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനടക്കമുള്ളവരെ പിന്തള്ളിയാണ് മോഹന്‍ യാദവ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന ഒബിസി നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി നിയമസഭ കക്ഷിയോഗം നടന്നത്.
 
Other News in this category

 
 




 
Close Window