Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവര്‍ക്കെതിരേ നടപടി ഇല്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Text By: Team ukmalayalampathram
കല്യാശ്ശേരി മുതല്‍ കൊല്ലം വരെ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കണം. ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കില്‍, തിരിച്ചടിക്കും. കല്യാശ്ശേരി മുതല്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവരുടെ പേരുകള്‍ തങ്ങളുടെ പക്കലുണ്ട്. നടപടിയെടുത്തില്ലെങ്കില്‍, കല്യാശ്ശേരിയില്‍ നിന്ന് തന്നെ ഞങ്ങള്‍ തുടങ്ങും. - പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ എണ്ണി എണ്ണി തിരിച്ചടിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
എല്ലാത്തിനും ഒരു പരിധിയുണ്ട്. എറിയുന്ന ഒരു കടലാസു പോലും ചുരുട്ടിയെറിയരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്നത് മാറ്റിപ്പറയുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്‌സണല്‍ സ്റ്റാഫുകളും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തു നിന്ന് പുറത്താക്കണം. - സതീശന്‍ ആവര്‍ത്തിച്ചു.
 
Other News in this category

 
 




 
Close Window