Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അടിക്കാന്‍ വന്നാല്‍ പുറം കാണിച്ച് നില്‍ക്കില്ല; അടിച്ചാല്‍ കൊല്ലത്തും കിട്ടുമെന്നത് എല്ലാവര്‍ക്കും ബാധകമെന്ന് ഇ.പി ജയരാജന്‍
Text By: Team ukmalayalampathram
എണ്ണി എണ്ണി അടിക്കാന്‍ വന്നാല്‍ എല്ലാവരും പുറം കാണിച്ച് നില്‍ക്കില്ല. അടിച്ചാല്‍ കൊല്ലത്തും കിട്ടുമെന്നത് എല്ലാവര്‍ക്കും ബാധകമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പറഞ്ഞു.

''സതീശന്‍ പത്രസമ്മേളനം നടത്തി എണ്ണി എണ്ണി തിരിച്ചടിക്കാന്‍ പുറപ്പെടുമ്പോള്‍ സതീശാ എണ്ണി എണ്ണി കണക്കു തീര്‍ക്കാന്‍ മറുഭാഗവുമുണ്ടാകും, നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇരിക്കുന്ന സ്ഥാനത്തെ കുറിച്ചാലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങള്‍ അടിക്കാന്‍ വരുമ്പോള്‍ എല്ലാവരും പുറംകാണിച്ചു തരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘര്‍ഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്ന് മനസ്സിലാക്കി പിന്തിരിയുക''- ഇ പി ജയരാജന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window